ഇന്ത്യന്‍ താരങ്ങള്‍ ഗെയിംസ് വില്ലേജില്‍ പരിശീലനം തുടങ്ങി

ടോക്കിയോ: ഒളിമ്പിക്സിനു മുന്നോടിയായി ഇന്ത്യന്‍ കായിക താരങ്ങള്‍ പരിശീലനം തുടങ്ങി. ഞായറാഴ്ച രാവിലെയാണ് ഇന്ത്യയുടെ ആദ്യ ബാച്ച് ടോക്കിയോയിലെത്തിയത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച ശേഷം അത്ലറ്റുകള്‍ ഗെയിംസ് വില്ലേജിലേക്കു മാറി.സെയ്ലിങ് ടീമാണ് ആദ്യം ടോക്കിയോയിലെത്തിയത്. ഞായറാഴ്ച തന്നെ അവര്‍ പരിശീലനം തുടങ്ങി. വി. ശരവണന്‍, നേത്ര കുമനന്‍, കെ.സി. ഗണപതി, വരുണ്‍ താക്കര്‍ എന്നിവരാണു മല്‍സരിക്കുന്നത്. 15 പേരുള്‍പ്പെടുന്ന ഷൂട്ടിങ് ടീമും പരിശീലനം ആരംഭിച്ചു.ടേബിള്‍ ടെന്നീസ് താരങ്ങളായ സത്യന്‍ ജ്ഞാനശേഖരന്‍, അചന്ത ശരത് കമാല്‍, ബാഡ്മിന്റണ്‍ താരങ്ങളായ പി.വി. സിന്ധു, ബി. സായ്പ്രണീത്, ജിംനാസ്റ്റിക്സ് താരം പ്രണതി നായിക് എന്നിവരാണ് ഇന്നലെ പരിശീലനം തുടങ്ങിയത്.ഒളിമ്പിക്സില്‍ ഒരു മെഡലെന്ന ലക്ഷ്യവുമായാണു സത്യന്റെയും ശരത് കമാലിന്റെയും ഒരുക്കങ്ങള്‍. കോച്ച് മനോഹര്‍ ശര്‍മയുടെ കീഴിലായിരുന്നു ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ ഏക സാന്നിധ്യമായ പ്രണതി പരിശീലിച്ചത്. പ്രണതി പരിശീലിക്കാന്‍ തുടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.ബാഡ്മിന്റണ്‍ താരങ്ങളായ സിന്ധു, പ്രണീത് എന്നിവര്‍ പരിശീലിച്ചത് സിംഗിള്‍സ് കോച്ച് പാര്‍ക് തായ് സാങിന്റെ മേല്‍നോട്ടത്തിലായിരുന്നു. പുരുഷ ഡബിള്‍സ് ജോഡികളായ ചിരാഗ് ഷെട്ടി, സാത്വിക് സായിരാജ് റെങ്കിറെഡ്ഡി എന്നിവരുടെ പരിശീലനം കോച്ച് മത്യാസ് ബോയ്ക്കു കീഴിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →