റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാരിക്കേച്ചറുകള്‍ വരച്ച് വിവാദത്തിലായ കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു

July 20, 2021 - 7:29 am

പ്രമുഖ ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് 18/07/2021 ഞായറാഴ്ച അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 86ാം വയസ്സിലായിരുന്നു അന്ത്യം.

പ്രവാചകൻ മുഹമ്മദിന്റെ വിവാദ കാർട്ടൂണുകളിലൂടെയാണ് കുർട് വെസ്റ്റർഗാർഡ് പ്രശസ്തനായത്. ഡാനിഷ് ദിനപത്രമായ ജിലാന്‍ഡ് പോസ്റ്റനിലാണ് 2005 സെപ്റ്റംബര്‍ 30ന് വെസ്റ്റര്‍ഗാര്‍ഡ് വരച്ച 12 ചിത്രങ്ങള്‍ ‘ദ ഫെയ്‌സ് ഓഫ് മുഹമ്മദ്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്. തുടർന്ന് ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ 2015 ൽ ഷാർലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കാർട്ടൂണിസ്റ്റുകളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.

ലോകവ്യാപകമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളുമാണ് കാർട്ടൂണിനെ തുടർന്നുണ്ടായത്. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളെ വധിക്കാനും ഡാനിഷ് ഉല്പന്നങ്ങളെ ബഹിഷ്കരിക്കാനും ചില സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. പലയിടങ്ങളിലും ഡാനിഷ് എംബസികൾ ആക്രമിക്കപ്പെടുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.

ചിലയിടത്ത് പ്രതിഷേധം ആക്രമാസക്തമായി. തുടര്‍ന്ന് വെസ്റ്റര്‍ഗാര്‍ഡ് പൊലീസ് സുരക്ഷയിലായിരുന്നു ജീവിച്ചിരുന്നത്. 2010ല്‍ അദ്ദേഹത്തിനെതിരെ വധശ്രമമുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *