
കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസ്സായിരുന്നു. 06/10/21 ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറുപതിറ്റാണ്ടായി രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു യേശുദാസൻ. …