മുംബൈ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചത്.

18/07/2021 ഞായറാഴ്ച പുലര്‍ച്ചെ പെയ്ത മഴയില്‍ ചെമ്ബൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇതുവരെ 21 പേര്‍ മരണപ്പെട്ടു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്.

കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്ബൂര്‍, കുര്‍ള എല്‍ബിഎസ് എന്നിവിടങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേയിലേയും വെസ്റ്റേര്‍ റെയില്‍വേയിലേയും ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. സിഎസ്‌എംടിയ്ക്കും താനെയ്ക്കും ഇടയിലെ സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →