തീ യിലൂടെ പട്ടാമ്പി എം എൽ എ സിനിമയിലേക്ക്

തിരുവനന്തപുരം : വസന്തത്തിന്റെ കനൽവഴികൾ എന്ന ചിത്രത്തിലെ സംവിധായകനായ അനിൽ വി നാഗേന്ദ്രൻ ഒരുക്കുന്ന തീ എന്ന ചിത്രത്തിലൂടെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ സിനിമയിൽ നായകാനായെത്തുന്നു. ഒരു പത്രപ്രവർത്തകനായിട്ടാണ് എംഎൽഎയായ മുഹ്സിൻ ഈ ചിത്രത്തിൽ എത്തുന്നത്. ഷൂട്ടിങ് പൂർത്തിയായ സിനിമയുടെ പ്രഖ്യാപനം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്നു.

മുഹ്സിനെ കൂടാതെ രാഷ്ട്രീയ മേഖലയിൽ നിന്നും സുരേഷ് കുറുപ്പ്, സി ആർ മഹേഷ് എംഎൽഎ, സോമപ്രസാദ് എംപി, തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ തിളങ്ങിയിരുന്ന സാഗരയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.

ഈ ചിത്രത്തിൽ വില്ലനായി വേഷമിടുന്നത് ഇന്ദ്രൻസാണ്. അധോലോകനായകനായി വേറിട്ട ഒരു കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. സ്കൂൾ കോളേജ് പഠനകാലത്തുള്ള നാടകാഭിനയത്തിന്റെ അനുഭവമാണ് സിനിമ ലോകത്തേക്കുള്ള കാൽ വെപ്പിന് കൈമുതലായുള്ളതെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു.

നാടകത്തിൽ അഭിനയിച്ച പരിചയമുണ്ടെന്നും കൂടാതെ തന്റെ ചിത്രത്തിലെ കഥാപാത്രത്തിന് പറ്റിയ രൂപമാണ് മുഹ്സിനുള്ളതെന്നും മനസ്സിലാക്കി കൊണ്ട് നിരവധി തവണ ആലോചിച്ച ശേഷമാണ് മുഹ്സിനെ നായകനാക്കാൻ തീരുമാനിച്ചത് എന്ന് സംവിധായകൻ അനിൽ നാഗേന്ദ്രൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം