റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചരിത്രത്തിലാദ്യം: ഇത്തവണ ഒളിമ്പിക്സ് മെഡല്‍ദാനത്തിന് അതിഥികളില്ല

July 15, 2021 - 5:21 pm

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങാനിരിക്കെ പുതിയ തീരുമാനവുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മെഡല്‍ദാനത്തിന് വിശിഷ്ടാതിഥികള്‍ ഉണ്ടാകില്ലെന്നാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ അറിയിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മെഡല്‍വിതരണത്തിനു വിശിഷ്ടാതിഥികളുടെ സാന്നിധ്യമില്ലാത്തത്. മെഡല്‍ദാന വേദിയില്‍ പ്രത്യേകം തയാറാക്കിയ തളികയില്‍നിന്ന് വിജയികള്‍ സ്വയം മെഡലെടുത്ത് അണിയുകയെന്ന ബദല്‍ സംവിധാനമാണു ക്രമീകരിച്ചിരിക്കുന്നത്. ജേതാക്കള്‍ തമ്മിലുള്ള ആശ്ളേഷത്തിനും ഹസ്തദാനത്തിനും വിലക്കുണ്ട്. അണുവിമുക്തമാക്കിയ ഗ്ലൗസുകള്‍ ധരിച്ച വളണ്ടിയര്‍മാരാകും തളികയില്‍ മെഡല്‍ ഒരുക്കിവയ്ക്കുക. സ്റ്റേഡിയത്തിനു സമീപമുള്ള എല്ലാവരും നിര്‍ബന്ധമായും മുഖാവരണം ധരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *