ചരിത്രത്തിലാദ്യം: ഇത്തവണ ഒളിമ്പിക്സ് മെഡല്‍ദാനത്തിന് അതിഥികളില്ല

July 15, 2021

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങാനിരിക്കെ പുതിയ തീരുമാനവുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മെഡല്‍ദാനത്തിന് വിശിഷ്ടാതിഥികള്‍ ഉണ്ടാകില്ലെന്നാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ അറിയിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മെഡല്‍വിതരണത്തിനു വിശിഷ്ടാതിഥികളുടെ സാന്നിധ്യമില്ലാത്തത്. മെഡല്‍ദാന വേദിയില്‍ പ്രത്യേകം …