വളര്‍ത്തുമൃഗങ്ങള്‍ക്ക്‌ ലൈസന്‍സ്‌ എടുക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി : വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആടുത്ത ആറുമാസത്തിനകം ലൈസന്‍സ്‌ എടുക്കണമെന്ന്‌ ഹൈക്കോടതി ഡിവിഷന്‍ വെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ വേണം ലൈസന്‍സ്‌ എടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതു നോട്ടീസ്‌ പുറപ്പെടുവിക്കണം. ഇതു സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അടിമലത്തുറയില്‍ വളര്‍ത്തുനായയെ കെട്ടിത്തൂക്കി അടിച്ചുകൊന്ന സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ്‌ ഇടക്കാല ഉത്തരവ്‌. ഇനി വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നുമാസത്തിനകം ലൈസന്‍സ്‌ എടുക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരണം. ആവശ്യമെങ്കില്‍ ലൈസന്‍സ്‌ ഫീസും ഏര്‍പ്പെടുത്താവുന്നതാണെന്ന്‌ ജസ്റ്റീസ്‌ മാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോവിനാഥ്‌ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →