ഒളിമ്പിക് വില്ലേജ് ഔദ്യോഗികമായി തുറന്നു

ടോക്കിയോ: ഒളിമ്പിക്സ് വില്ലേജ് ഔദ്യോഗികമായി തുറന്നു.ചെക്ക് റിപ്പബ്ലിക്കിന്റെ സംഘമാണു വില്ലേജില്‍ ആദ്യം പ്രവേശിച്ചത്. 44 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഒളിമ്പിക്സ് വില്ലേജ് ടോക്കിയോയിലെ ഹരുമി പോര്‍ട്ട് പാര്‍ക്കിലാണ് ഒരുക്കിയത്.
വില്ലേജ് തുറക്കുന്നതിനു മുമ്പായി അത്‌ലറ്റുകളെ സ്വാഗതം ചെയ്യുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇത്തവണ അത്തരം ചടങ്ങുകളെല്ലാം ഉപേക്ഷിച്ചിരുന്നു.ഒരു മള്‍ട്ടി ഫങ്ഷന്‍ കോംപ്ലക്സ്, ഫിറ്റ്നസ് സെന്റര്‍ എന്നിവ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.


ബസുകളുടെ ഷട്ടില്‍ സര്‍വീസാണ് ഒളിമ്പിക്സ് വില്ലേജിലേക്കുള്ള യാത്രാ മാര്‍ഗം. ഫ്ളാറ്റുകളുടെ ബാല്‍ക്കണികളില്‍ അതത് രാജ്യങ്ങളുടെ ദേശീയ പതാകകള്‍ തൂക്കിയിട്ടുണ്ട്.ഇന്ത്യയുടെ ആദ്യ സംഘം ഇന്നലെ ടോക്കിയോയിലെത്തി. തുഴച്ചില്‍ ടീമാണ് ഇവിടെയെത്തിയത്. ഗെയിംസ് വില്ലേജിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് മൂന്നു ദിവസം ടീം ക്വാറന്റൈനില്‍ കഴിയും. അടുത്ത സംഘം 17 നായിരിക്കും പുറപ്പെടുക. അത്‌ലറ്റുകള്‍ തങ്ങള്‍ മല്‍സരിക്കുന്ന ഇനത്തിന് അഞ്ചു ദിവസം മുമ്പെങ്കിലും വില്ലേജിലെത്തിയിരിക്കണം. മത്സരങ്ങള്‍ കഴിഞ്ഞാല്‍ രണ്ടു ദിവസത്തിനകം വില്ലേജ് വിടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →