കട്ടപ്പന – കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതിൽ കേരള എൻ .ജി ഒ യുണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി, 2021 ജൂലൈ 10 ന് രാത്രി11 മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇടുക്കി തങ്കമണി സ്വദേശിനിയായ വയോധികയുടെ സഹായിയായി നിന്നിരുന്ന ടോണിയാണ് നഴ്‌സ്‌മാര്‍ക്കുനേരെ കയര്‍ക്കുകയും സ്‌ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തിലുളള പ്രകടനങ്ങള്‍ നടത്തുകയും ജീവനക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്‌തത്. അക്രമിയെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടയുളള നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടി കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം. എ സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മഞ്ജു ഷോൺ കുമാർ, സെക്രട്ടറി മുജിബ് റഹ്മാൻ, ആശുപത്രി ജിവനക്കാരായ പ്രഭു, സ്മിത കുമാർ തുടങ്ങിയവർ സംസാരിച്ചു.