സ്പുട്‌നിക് പ്രായമായവര്‍ക്ക് മികച്ച പ്രതിരോധ ശേഷി നല്‍കുന്നുവെന്ന് പഠനം

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക് പ്രായമായവരില്‍ കൂടുതല്‍ ഫലം കാണിക്കുന്നതായി വാക്‌സിന്‍ നിക്ഷേപകരായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) പഠന റിപ്പോര്‍ട്ട്.

60 വയസിന് മുകളിലുള്ളവര്‍ക്ക് മികച്ച സുരക്ഷ നല്‍കുന്നുവെന്നാണ് മാര്‍ച്ച് നാലുമുതല്‍ ഏപ്രില്‍ എട്ടുവരെ ഒന്നോ രണ്ടോ ഡോസ് സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിച്ചവരില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പഠനങ്ങളുടെ കണ്ടെത്തലുകളുമായി യോജിക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളെന്നും ആര്‍ഡിഎഫ് വ്യക്തമാക്കി.മോര്‍പന്‍ ലബോറട്ടറീസ് തങ്ങളുടെ ഹിമാചല്‍ പ്രദേശിലെ നിര്‍മ്മാണശാലയിലാണ് ഇന്ത്യയിലെ സ്പുട്‌നിക് വാക്‌സിന്റെ ഉത്പാദനം നടത്തുന്നത്.

Share
അഭിപ്രായം എഴുതാം