മൂന്ന് ജെ.എം.ബി ഭീകരര്‍ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വ്യാജ വേഷത്തില്‍ കഴിഞ്ഞിരുന്ന നിരോധിത സംഘടനയായ ജമാത്തുള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) അംഗങ്ങളെന്നു കരുതുന്ന മൂന്നു ഭീകരരെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.ജെ.എം.ബിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തെന്നും ചോദ്യംചെയ്യല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.നാസിയുര്‍ റഹ്മാന്‍ പവേല്‍ (ജോസഫ്), റബിയുള്‍ ഇസ്ലാം, മികായില്‍ ഖാന്‍ (ഷെയ്ഖ് സാബിര്‍) എന്നിവരാണു പിടിയിലായത്. മൂവരും ബംഗ്ലാദേശിലെ ഗോപാല്‍ഗഞ്ജ് സ്വദേശികളാണ്.തകുര്‍പുകുര്‍ കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ ബന്ധുക്കളെന്ന വ്യാജേന ആശുപത്രിക്കടുത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവര്‍.

Share
അഭിപ്രായം എഴുതാം