എറണാകുളം: ആഗോള ആരോഗ്യ മേഖലയിൽ ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള

എറണാകുളം: ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലുണ്ടായ വളർച്ച കണക്കിലെടുത്ത് ഈ മേഖലയിൽ ബിരുദമുള്ളവർക്കായി അസാപ് കേരള കോഴ്‌സുകൾ ഒരുക്കുന്നു. 

ഫാർമ ബിസിനസ് അനലിറ്റിക്സ്, ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഡാറ്റ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. റെഗുലർ ബാച്ചിന് നാല് മാസവും വീക്കെൻഡ് ബാച്ചിന് ഏഴ് മാസവും ആയിരിക്കും കോഴ്സ് കാലാവധി.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ യു.എസ്.എ യുടേയും ഫാർമസ്യുട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടേയും അംഗീകാരമുള്ള കോഴ്‌സാണ് അസാപ് കേരളയും ട്രെയിനിംഗ് പാർട്ണറായ ക്ലിനിമൈൻഡ്സും ചേർന്ന് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി http://asapkerala.gov.in/?q=node/1243 എന്ന ലിങ്ക് സന്ദർശിക്കുക.

Share
അഭിപ്രായം എഴുതാം