വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പറും ഓസ്‌ട്രേലിയന്‍ താരവുമായ ആഷ്‌ലി ബാര്‍ട്ടിക്ക്. 10/07/2021 ശനിയാഴ്ച ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്‌കോവെയെ 6-3, 6-7, 6-3 സ്‌കോറിന് തോല്‍പ്പിച്ചു.
ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ജേതാവാണ് ഓസ്‌ട്രേലിയന്‍ താരമായ ആഷ്‌ലി ബാര്‍ട്ടി. കരോലിന ഇത് മൂന്നാം തവണയാണ് ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്. ബാർട്ടിയുടെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. 2019ലെ ഫ്രഞ്ച് ഓപ്പൺ കിരീടമായിരുന്നു ബാർട്ടിയുടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം.
Read Also: വിംബിള്‍ഡണ്‍ ജോക്കോവിച്ചിന്
41 വർഷത്തിനുശേഷം വിംബിൾഡൺ കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയൻ വനിതാ താരമാണ് ബാർട്ടി. വിംബിൾഡണിലെ മുൻ ജൂനിയർ ചാമ്പ്യൻ കൂടിയാണ് ബാർട്ടി.

