ഉറക്കമില്ലാത്ത രാത്രികളുമായി വടക്കുംഭാഗം വാവേലി നിവാസികള്‍

കോതമംഗലം: വടക്കും ഭാഗം വാവേലി പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. വനത്തോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണിവ. കോട്ടപ്പാറ വനമേഖലയില്‍ നിന്നാണ്‌ ആനകള്‍ കൂട്ടത്തോടെ കാടിറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്‌. കഴിഞ്ഞ കുറെ ദിവസങ്ങളായി കൃഷി സ്ഥലങ്ങളും വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ച് കാട്ടാനക്കൂട്ടം വിഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം ഇറങ്ങിയ ആനക്കൂട്ടം വാവേലി അരീക്കാട്ടില്‍ ഓമനയുടെ ഗേറ്റ്‌ ചവിട്ടി തകര്‍ത്ത്‌ അകത്തുകടക്കുകയും മതിലിനു മറ്റും കേടുപാടുകള്‍ വരുത്തുകയും ചെയ്‌തിരുന്നു. കൂടാതെ പുരയിടത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ ആന കുത്തി കൊല്ലുകയുംചെയ്‌തിരുന്നു.

രാത്രികാലങ്ങളില്‍ പതിവായി എത്തുന്ന കാട്ടാനക്കൂട്ടം കൃഷിക്കാരന്‌ വ്യാപക നാശമാണുണ്ടാക്കുന്നത്‌. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ആനക്കൂട്ടത്തെ തുരത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ വനം വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഫലപ്രദമായി ഒന്നും നടപ്പിലാക്കിയി്‌ല്ലെന്നും വനം വകുപ്പ്‌ ആളുകളെ പറ്റിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

Share
അഭിപ്രായം എഴുതാം