ആര്‍ടിപിസിആര്‍ വിഷയത്തില്‍ സര്‍ക്കാരിനോടും കേരള മെഡിക്കല്‍ സര്‍വീസ്‌ കോര്‍പ്പറേഷനോടും നിലപാട്‌ തേടി. ഹൈക്കോടതി

കോച്ചി : സ്വകാര്യ ലാബുകള്‍ക്ക്‌ ആര്‍ടിപിസിആര്‍ ടെസ്‌റ്റുകള്‍ക്കുളള സാധനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ വിതരണം ചെയ്യാനാവുമോയെന്ന്‌ ഹൈക്കോടതി. ഇത്‌ സംംബന്ധിച്ച സര്‍ക്കാരിനോടും കേരള മെഡിക്കല്‍ സര്‍വീസ്‌ കോര്‍പ്പറേഷനോടും ജസ്‌റ്റീസ്‌ ടിആര്‍ രവി നിലപാട്‌ തേടി. എന്തുവിലക്ക്‌ ഇവ നല്‍കാനാവുമെന്നതടക്കം രണ്ടാഴ്‌ചക്കകം അറിയിക്കാനാണ്‌ കോടതിയുടെ ഇടക്കാല ഉത്തരവിലെ നിര്‍ദ്ദേശം.

ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നിരക്ക്‌ 500 രൂപയാക്കി നിര്‍ണയിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ തിരുവനന്തപുരം ദേവി സ്‌കാന്‍സ്‌ ഉള്‍പ്പെടയുളള സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതിയുടെ നിര്‍ദ്ദേശം. ഏകപക്ഷീയമായാണ്‌ ടെസ്റ്റ്‌ നിരക്ക്‌ കുറച്ചതെന്നാണ്‌ ഹര്‍ജിക്കാരുടെ ആരോപണം. ടെസ്‌റ്റ്‌ കിറ്റ് ഉള്‍പ്പെടയുളളവയുടെ വില കുറഞ്ഞെന്നും ഹരിയാന ഒഡീഷ, ഉത്തരഖണ്ഡ്‌,തെലങ്കാന സംസ്ഥാനങ്ങളില്‍ കുറഞ്ഞ നിരക്കാണെന്നുമാണ്‌ സര്‍ക്കാര്‍ വാദം. ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നടത്താന്‍ കേരള മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷന്‍ 448..20 രൂപയാണ്‌ നിശ്ചയിച്ചതെന്നും വിശദീകരിച്ചു.

എന്നാല്‍ സാധനങ്ങള്‍ വന്‍തോതില്‍ വാങ്ങുമ്പോള്‍ ഇളവ്‌ ലഭിക്കുന്നതിനാലാണ്‌ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷന്‌ കുറഞ്ഞ നിരക്ക്‌ നിശ്ചയിക്കാവുന്നതെന്ന്‌ ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ്‌ ടെസ്റ്റിന്‌ വേണ്ട സാധനങ്ങള്‍ സര്‍ക്കാര്‍തന്നെ നല്‍കിക്കൂടെയെന്ന്‌ കോടതി ആരാഞ്ഞത്‌. ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന്‌ അഭിപ്രയപ്പെട്ട മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ നയതീരുമാനം വേണമെന്ന്‌ വ്യക്തമാക്കി. സര്‍ക്കാരാണ്‌ അന്തിമ തീരുമാനമെടുക്കേണ്ടതൈന്ന്‌ അഡ്വക്കേറ്റ്‌ ജനറലും അറിയി ച്ചു. തുടര്‍ന്നാണ്‌ ഇക്കാര്യം അറിയിക്കാന്‍ സമയം നല്‍കിയത്‌.

Share
അഭിപ്രായം എഴുതാം