ബിവറേജസ്‌ ഔട്ട്‌ലെറ്റുകളില്‍ തിരക്കുകുറക്കാന്‍ പ്രത്യേക നടപടികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം : മദ്യ വില്‍പ്പന കേന്ദ്രങ്ങലിലെ തിരക്ക്‌ കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രത്യേക കൗണ്ടര്‍ വഴി മദ്യം വില്‍ക്കാനാണ്‌ തീരുമാനം. മദ്യത്തിന്റെ തുക അഡ്വാന്‍സായി അടച്ച്‌ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുളള പ്രത്യേക സൗകര്യം ഒരുക്കുമെന്ന്‌ മുഖ്യനമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മദ്യ സ്ഥാപനങ്ങള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെടുന്ന വലിയ ക്യു പ്രശ്‌നമായി മാറിയിട്ടുണ്ട്‌ . അത്‌ ഒഴിവാക്കുന്നതിനാണ്‌ ബിവറേജസ്‌ ഔട്ട്‌ലെറ്റുകളില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നത്‌ . മുന്‍കൂട്ടി തുക അടച്ച്‌ പെട്ടെന്ന മദ്യം കൊടുക്കാന്‍ പാകത്തിലായിരിക്കും കൗണ്ടര്‍ എന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. തിരക്കുളള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. ഇപ്പോഴത്തെ തിരക്കൊഴിവാക്കുന്നതിന്‌ മറ്റ്‌ ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →