മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാള്‍ 21/07/2021 ബുധനാഴ്ച

10/07/2021 ശനിയാഴ്ച ദുൽഹിജ്ജ് മാസപ്പിറവി കാണാത്തതിന്‍റെ  അടിസ്ഥാനത്തിൽ ദുൽഖഅദ് 30 പൂർത്തിയാക്കി 12/07/2021 തിങ്കളാഴ്ച ദുൽഹിജ്ജ് ഒന്ന് ആയും ഇതാടിസ്ഥാനത്തിൽ കേരളത്തിൽ വലിയപെരുന്നാൾ 21/07/2021 ബുധനാഴ്ച ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →