സമൂഹം നേരിടുന്ന സാംസ്‌കാരിക ജീര്‍ണത ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം : എഐവൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. വി.എസ്‌ അഭിലാഷ്‌.

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പിഞ്ചുകുഞ്ഞിനെ നിഷ്‌ക്കരുണം കൊന്നുതളളിയവന്‌ നിയമം അനുശാസിക്കുന്ന പരമാധി ശിക്ഷ നല്‍കണമെന്നത്‌ സംശയമില്ലാത്ത കാര്യമാണ്‌. അതുറപ്പാക്കാന്‍ പോലീസും നിയമ സംവിധാനങ്ങളും പരമാവധി ശ്രമം ഉറപ്പാക്കേണ്ടതുണ്ടെന്നും ഇതുവരെയും പോലീസിന്‍റെ ഭാഗത്തുനിന്നും അത്തരത്തിലുളള സമീപനമാണ്‌ ഉണ്ടാവുന്നതെന്നും എഐവൈഎഫ്‌ ജില്ലാ സെക്രട്ടറി അഡ്വ.വി.എസ്‌അഭിലാഷ്‌.

നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുളള സംഭവം ഒറ്റപ്പട്ടതല്ല എന്നതാണ്‌ പ്രധാന പ്രശ്‌നം. കുമളിയിലെ 14 വയസുകാരിയുടെ കൊലപാതകം, മൂന്നാറിലെ പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചത്‌, തൊടുപുഴയിലെ കുഞ്ഞിന്‍റെ കൊലപാതകം, കുമുളിയലെ പിഞ്ചുബാലന്‍ നേരിട്ട പീഡനം ഒക്കെ ചേര്‍ത്ത്‌ വായിക്കേണ്ടതുണ്ടെന്നും നമ്മുടെ സമൂഹം നേരിടുന്ന സാംസ്‌കാരിക ജീര്‍ണത ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അണുകുടുംബങ്ങളില്‍ അച്ഛനമ്മമാര്‍ പണിക്കുപോകുമ്പോള്‍ തനിച്ചാകുന്ന കുട്ടികള്‍ സുരക്ഷിതരല്ല എന്നുവരുന്നത്‌ സാമൂഹ്യ ഭദ്രതക്ക്‌ ദോഷകരമാണ്‌ പിഞ്ചു കുട്ടികളോട്‌ ഇത്തരം അതിക്രമം കാട്ടുന്നവരെ മനുഷ്യരായി എണ്ണാനാവില്ല. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുന്നത്‌ വലിയ പ്രതിരോധത്തിന്‍റെയും പ്രചരണത്തിന്‍റെയും ആവശ്യകതയാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ പ്രതി ഡിവൈഎഫ്‌ഐ നേതാവാണ്‌ എന്നൊരു കുപ്രചരണം നടക്കുന്നുണ്ട്‌. ഇരയാക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിനും അയല്‍വാസികള്‍ക്കും ഒരിക്കലും സംശയത്തിന്‌ ഇടനല്‍കാത്ത ആ ചെന്നായയെ മുമ്പേ തിരിച്ചറിയാന്‍ എങ്ങനെയാണ്‌ കഴിയുക. അറിഞ്ഞപാടെ അവര്‍ അയാളെ പുറത്താക്കിയെന്നതും യാതൊരു സഹായവും നല്‍കിയില്ലയെന്നതുമാണ്‌ പ്രധാനപ്പെട്ടകാര്യം. മറ്റുചില നാടന്‍ “കുഴലുകള്‍” ചെയ്‌തതുപോലെ ശിശുപീഡകന്‌ സംരക്ഷണം നല്‍കാന്‍ ശ്രമിച്ചില്ല എന്നാാണ്‌ വസ്‌തുത.

പീരുമേട്‌ എംഎല്‍എ വാഴുര്‍ സോമന്‍ പോസ്‌റ്റ്‌ മോര്‍ട്ടം ഒഴിവാക്കാന്‍ ഇടപെടലുകള്‍ നടത്തി എന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരുകുഞ്ഞിന്‌ അപകടത്തില്‍ മരണം സംഭവിച്ചു, ഇക്കാര്യത്തില്‍ ആ പിഞ്ചുശരീരം കീറി മുറിക്കരുത്‌ എന്ന്‌ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ജനനേതാക്കളോട്‌ സഹായം അഭ്യര്‍ത്ഥിക്കുക സ്വാഭാവികമാണ്‌. ജനകീയ നേതാക്കള്‍ അത്തരം കാര്യങ്ങളില്‍ ഇടപെടാറുമുണ്ട്‌. എന്നാല്‍ ഇവിടെ പോലീസിനോട്‌ ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കുഞ്ഞിന്‍റെ മരണത്തില്‍ സംശയം പറയുകയും അക്കാര്യത്തില്‍ എംഎല്‍എ പോലീസിന്‍റെ നിലപാട്‌ അംഗീകരിക്കുകയുമാണ്‌ ഉണ്ടായത്‌. സ്വന്തം വീട്ടിലെ ഒരംഗം പോലെ നിന്ന്‌ ആ കുഞ്ഞിനെ ദുരുപയോഗം ചെയ്‌ത്‌ കൊന്ന ആമനുഷ്യമൃഗത്തെ ഒരിക്കലും രക്ഷപെടാന്‍ അനുവദിക്കരുത്‌ .

ഇത്തരത്തില്‍ ഒരുസംഭവവും ആവര്‍ത്തിക്കപ്പെടരുത്‌. അ തിന്‌ വലിയ സാമൂഹ്യ ജാഗ്രത ഉയര്‍ന്നുവരണം. നാട്‌ നേരിടുന്ന ഈ ജീര്‍ണതകള്‍ക്ക്‌ എതിരെ സാംസ്‌സ്‌കാരിക പ്രതിരോധം തീര്‍ക്കുന്നതിന്‍റെ ഭാഗമായി എഐവൈഎഫ്‌ 2021 ജൂലൈ 15ന്‌ വണ്ടിരപ്പെരിയാറില്‍ ജാഗ്രതാ സദസ്‌ നടത്തും. തുടര്‍ന്ന്‌ ജില്ലയിലെ വിവിധ പഞ്ചാത്തുകളില്‍ ജനകീയ ജാഗ്രതാസദസുകള്‍ സംഘടിപ്പിക്കും. സ്‌ത്രീധനം അമിത മദ്യപാനം സ്‌ത്രീ, ശിശുപീഡനം മുതലായവകള്‍ ഇല്ലാത്ത ഒരു നാട്‌ നമുക്ക്‌ പടുത്തുയര്‍ത്താം. ജില്ലാ സെക്രട്ടറി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →