ഇടുക്കി: വണ്ടിപ്പെരിയാര്‍ കൊലക്കേസിലെ പ്രതി അര്‍ജുനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. 11/07/21 ഞായറാഴ്ച അര്‍ജുനെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കൈയേറ്റത്തിന് ശ്രമിച്ചു.
ഒരാള്‍ അര്‍ജുന്റെ മുഖത്തടിയ്ക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്.
ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇത് രണ്ടാം തവണയാണ് പ്രതിയുമായി പൊലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടത്തിയത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറിലാണ് അര്‍ജുന്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നത്.
ശേഷം വീടിന്റെ ജനല്‍ വഴി രക്ഷപ്പെടുകയായിരുന്നു. ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പില്‍ പ്രതി ഇതെല്ലാം അന്വേഷണസംഘത്തിന് മുന്നില്‍ വിവരിച്ചു.
ജൂലായ് 13 വരെയാണ് തൊടുപുഴ പോക്സോ കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.