തെലങ്കാനയിൽ ആയിരം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്സ്

തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി 09/07/2021 വെള്ളിയാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ടെക്സ്റ്റൈല്‍ അപ്പാരല്‍ പാര്‍ക്കിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 1000 കോടി രൂപ നിക്ഷേപിക്കുക. ഇതുവഴി തെലങ്കാനയില്‍ 4000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കിറ്റക്സ് എം ഡി സാബു ജേക്കബ് അറിയിച്ചു.

ഹൈദരാബാദിൽ തങ്ങുന്ന സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം 10/07/2021 ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങുന്നത്. രാവിലെയും തെലങ്കാന സർക്കാർ പ്രതിനിധികളുമായി കിറ്റക്സ് സംഘം ചർച്ച നടത്തുന്നുണ്ട്.

Share
അഭിപ്രായം എഴുതാം