മാധ്യമ പ്രവര്‍ത്തകന്‌ പോലീസ്‌ മര്‍ദ്ദനം

മലപ്പുറം : മലപ്പുറത്ത്‌ പലചരക്കുകടയില്‍ സാധനം വാങ്ങാനെത്തിയ യുവാവിന്‌ പോലീസ്‌ മര്‍ദ്ദനം. മലപ്പുറം പ്രസ്‌ക്ലബ്‌ സെക്രട്ടറി കെപിഎം റിയാസിനാണ്‌ മര്‍ദ്ദനമേറ്റത്‌. മാധ്യമം ദിനപത്രം മലപ്പുറം ജില്ലാ ബ്യൂറോയിലെ സ്‌റ്റാഫ്‌ റിപ്പോര്‍ട്ടറാണ്‌ റിയാസ്‌ . തിരൂര്‍ സിഐ ടിപി ഫര്‍ഷാദാണ്‌ ലാത്തികൊണ്ടടിച്ച്‌ പരിക്കേല്‍പ്പിച്ചത്‌.

പലചരക്കുകടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ്‌ അൻവറിനും മര്‍ദ്ദനമേറ്റു. പരിക്കേറ്റ റിയാസ്‌ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ജില്ലാ പോലീസ്‌ മേധാവിയുള്‍പ്പെടെയുളളവര്‍ക്ക്‌ കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →