വാഷിങ്ടണ്‍: ഹാരി പോട്ടര്‍ കഥാപാത്രങ്ങളാകാന്‍ സൗകര്യമൊരുക്കി ഫെയ്സ്ബുക്കിന്റെ വീഡിയോ കോളിങ് ഉപകരണമായ പോര്‍ട്ടല്‍.പോര്‍ട്ടലിലെ എഫക്ട്സ് ട്രേയില്‍ കര്‍ട്ടന്‍ കോളില്‍ ടാപ്പ് ചെയ്താല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.
പോര്‍ട്ടലില്‍ വിളിക്കുന്നവരെ ഫെയ്സ്ബുക്കിന്റെ സ്പാര്‍ക്ക് ഓഗ്മെന്റഡ് റിയാലിറ്റി ടെക്നോളജി(എ.ആര്‍.) ഉപയോഗിച്ചാണ് ഹാരി പോര്‍ട്ടര്‍ കഥാപാത്രങ്ങളുടെ രൂപത്തിലാക്കുന്നത്.
ഹാരിപോട്ടര്‍ കഥകളിലെ ഹോഗ്വാര്‍ട്ട്സ്് ഗ്രേറ്റ് ഹാള്‍, ദ് മിസ്റ്ററി ഓഫ് മാജിക്, എഡ്ജ് ഓഫ് ദ് ഫോര്‍ബിഡന്‍ ഫോറസ്റ്റ് തുടങ്ങിയ മൂന്നു ലോക്കേഷനുകളും മെനുവില്‍ നിന്ന് തെരഞ്ഞെടുക്കാം. വിളിക്കുന്നവരുടെ ശരീരം മുഴുവന്‍ ഹാരിപോട്ടര്‍ കഥാപാത്രങ്ങളാക്കാന്‍ കഴിയുന്നതാണ് ഈ എ.ആര്‍. സാങ്കേതികവിദ്യ.