ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ പ്രതികള്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന സിബിഐ

കൊച്ചി : ഐഎസ്‌ ആര്‍ ഒ ചാരക്കേസില്‍ പ്രതികള്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന്‌ സിബിഐ ഹൈക്കോടതിയില്‍. രാജ്യാന്തര ഗൂഡാലോചനയടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാവില്ലെന്നും സിബിഐ വാദിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട്‌ അത്യാവശ്യമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാനിടയാകുമെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ക്രയോജനിക്ക്‌ സാങ്കേതിക വിദ്യയുടെ വികസനമടക്കം തടസപ്പെടുന്ന സാഹചര്യമാണ്‌ നമ്പിനാരായണന്റെ കേസ്‌ വന്നതോടെ ഉണ്ടായത്‌.

ഗൂഡാലോചനയുമായി ബന്ധപ്പെട്ട്‌ ഒന്നാം പ്രതി എസ്‌ വിജയന്‍, രണ്ടാം പ്രതി തമ്പി എസ്‌ ദുര്‍ഗാ ദത്ത്‌ പതിനൊന്നാം പ്രതി പി.എസ്‌ ജയപ്രകാശ്‌, എന്നിവരുടെ ജാമ്യ ഹര്‍ജികളാണ്‌ കോടതി ഒരുമിച്ച്‌ പരിഗണിച്ചത്‌.വിജയന്റെയും തമ്പി എസ്‌ ദുര്‍ഗാ ദത്തിന്റെയും ഹര്‍ജികള്‍ ജസ്റ്റീസ്‌ അശോക്‌ മേനോന്റെ ബെഞ്ചിലും ജയപ്രകാശിന്റെ ഹര്‍ജി ജസറ്റീസ്‌ കെ. ഹരിപാലിന്റെ ബെഞ്ചിലും കഴിഞ്ഞ ദിവസം പരിഗണനക്കു വന്നിരുന്നു. ഐഎസ്‌ആര്‍ഒ ചാരക്കേസിലെ പ്രതികളുടെ വാദത്തെ ശക്തമായി എതിര്‍ത്തുകൊണ്ടാണ്‌ സിബിഐ കോടതിയില്‍ എതിര്‍ സത്യവാങ്‌മാൂലം സമര്‍പിച്ചിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →