മലയാളിയുടെ കൊല: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

ജിദ്ദ: സൗദിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. മലപ്പുറം തേഞ്ഞിപ്പലത്തിനു സമീപം ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ ജിദ്ദയില്‍ കൊലപ്പെടുത്തിയ കേസിലാണ് ധശിക്ഷ നടപ്പിലാക്കിയത്.

കമ്പനിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെ അമീര്‍ അലിയെ വധിച്ച പ്രതി, ഇദ്ദേഹത്തിന്റെ പക്കലുള്ള പണം മോഷ്ടിക്കുകയും മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍, കൊലപാതക വിവരം പുറത്തുവന്ന ഉടന്‍ സുരക്ഷാവിഭാഗം നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു.

Share
അഭിപ്രായം എഴുതാം