ജെഇഇ മെയിൻ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജെഇഇ മെയിൻ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നാം സെഷന്‍ പരീക്ഷ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന്‍ പരീക്ഷ ജൂലൈ 27 മുതൽ ആഗസ്ത് 2 വരെയും നടക്കും. മാറ്റി വച്ച പരീക്ഷകളാണ് പ്രഖ്യാപിച്ചത്. കൊവിഡിനെ തുടര്‍ന്ന് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാൻ കഴിയാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. മൂന്നാം സെഷൻ പരീക്ഷക്ക് ജൂലൈ 6 അര്‍ധരാത്രി മുതല്‍ ജൂലൈ 8 വരെ അപേക്ഷിക്കാം. നാലാം സെഷന്‍ പരീക്ഷക്ക് ജൂലൈ 9 മുതൽ 12 വരെയും അപേക്ഷിക്കാം. പരീക്ഷയുടെ ആദ്യ രണ്ടു സെഷനുകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്നിരുന്നു. ആദ്യ സെഷനില്‍ 6,20,978 വിദ്യാര്‍ഥികളും രണ്ടാം സെഷനില്‍ 5,56,248 വിദ്യാര്‍ഥികളും പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം