കോഴ ഇടപാട്: പ്രസീതയിൽ നിന്ന് വിജിലൻസ് വീണ്ടും മൊഴിയെടുത്തു

കണ്ണൂർ: സികെ ജാനുവിന് കെ സുരേന്ദ്രൻ 25 ലക്ഷം കോഴ നൽകിയെന്ന കേസിൽ പ്രസീത അഴീക്കോടിൽ നിന്നും വിജിലൻസ് സംഘം 01/07/2021 വ്യാഴാഴ്ച വിവരങ്ങൾ ശേഖരിച്ചു. കോൾ റെക്കോർഡ് ഉൾപെടെയുള്ള ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. കഴിഞ്ഞ തവണ എടുത്ത മൊഴിയിൽ വ്യക്തത വരുത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ചെയ്തത്. അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും പ്രസീത പറഞ്ഞു.

മാർച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയിൽ വച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങൾ എന്ന വ്യാജേനെ ജാനുവിന് നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കേസിൽ സികെ ജാനുവിന്റെയോ കെ സുരേന്ദ്രന്റെയോ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →