ആകാശ്‌ തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയെയും ജയിലിലടക്കണമെന്ന്‌ എ.എന്‍ ഷംസീര്‍ എംല്‍എ

തലശേരി: ആകാശ്‌ തില്ലങ്കേരിയെ ജയിലിലടയ്‌ക്കണമെന്ന്‌ ഡിവൈഎഫ്‌ഐ നേതാവും തലശേരി എംല്‍എയുമായ എഎന്‍ ഷംസീര്‍. മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്ന ഷംസീര്‍. അര്‍ജുന്‍ ആയങ്കിയേയും ആകാശ്‌ തില്ലങ്കേരിയേയും പറ്റാവുന്നത്രയും കാലം ഉളളിലിടണം. ഇവരെ ജീവിതത്തില്‍ ഇതുവരെയും താന്‍ കണ്ടിട്ടില്ലെന്നും എംല്‍എ പറഞ്ഞു.

ടിപി കേസ്‌ പ്രതി ഷാഫിയുടെ വിവാഹത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട്‌ മുഹമ്മദ്‌ ഷാഫി ഇനിയം കുറ്റം ചെയ്യുമെന്ന്‌ അറിയാതെയാണ്‌ കല്യാണത്തിന് പോയതെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു. ജയിലില്‍ നിന്നും പരോള്‍ കിട്ടിയ ഇവര്‍ ക്വട്ടേഷന്‍ തുടരുമെന്ന്‌ കരുതിയില്ല. ക്വൊട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്ക്‌ ബന്ധമുണ്ടെങ്കില്‍ പുറത്തുവരട്ടെയെന്നും ഷംസീര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →