വയനാട് : മുട്ടില്‍ മരംമുറിക്കേസില്‍ ലക്കിഡി ചെക്ക് പോസറ്റിലെ രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്‌തു. ശ്രീജിത്ത് ഇ, പിവിഎസ് വിനേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്‌തത്. റോജി അഗസ്‌റ്റിന്‍ എറണാകുളത്തേക്ക് ഈട്ടിത്തടി കടത്തിക്കൊണ്ടുപോയ ദിവസം ചെക്ക്‌പോസ്‌റ്റില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നവരാണിവര്‍. മുട്ടില്‍ കേസില്‍ പാവപ്പെട്ട ജീവനക്കാരെ ബലിയാടാക്കി കേസ് തേച്ചുമാച്ച് കളയാനാണ് വയനാട് ഡിഎഫ്‌ഒ ശ്രമിക്കുന്നതെന്ന് ജീവനക്കാരുടെ സംഘടന പറഞ്ഞു.
അതേസമയം റോജി അഗസറ്റിന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരുകയാണ് . തങ്ങള്‍ വനഭൂമിയില്‍ നിന്നല്ല മരം മുറിച്ചതെന്നും പട്ടയഭൂമിയില്‍ നിന്നാണെന്നും റിസര്‍വ് വനമല്ല മുറിച്ചുമാറ്റിയതെന്നും പ്രതികള്‍ കോടിയെ അറിയിച്ചു. പട്ടയഭൂമിയിലെ മരം മുറിക്ക് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 20 ദിവസമായിട്ടും അനുമതി ലഭിക്കാതെ വന്നതിനാലാണ് മരം മുറിച്ചതെന്നും പ്രതികള്‍ വാദിച്ചു. എന്നാല്‍ റിസര്‍വ് വനം തന്നെയാണ് മുറിച്ചതെന്നും അന്വേഷണത്തിനായി പ്രതികളെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യയേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ 29/06/21 വാദം തുടരും.