സ്വര്‍ണക്കടത്തുകാരെയും സ്ത്രീപീഡകരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകാരെയും സ്ത്രീപീഡകരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഓരോ ക്രിമിനല്‍ കേസുകളിലും ആസൂത്രകര്‍ സപിഐഎം സൈബര്‍ പോരാളികളാണെന്നും പ്രതിപക്ഷ നേതാവ് 29/06/21 ചൊവ്വാഴ്ച ആരോപിച്ചു.

കൊടകര കുഴല്‍പ്പണക്കേസ്, വനം കൊള്ളക്കേസ്, രാമാനാട്ടുകരയിലെ സ്വര്‍ണക്കേസ് എന്നിവ ശക്തമായി പ്രതിപക്ഷം നരീക്ഷിക്കുന്നുണ്ടെന്നും എങ്ങോട്ടാണ് കേസ് പോവുന്നത് പ്രതിപക്ഷം പരിശോധിച്ചു വരികയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ സമരപരിപാടികള്‍ക്ക് പ്രതിപക്ഷത്തിന് പരിമിതിയുണ്ടെന്നും പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ വിവാദ വിഷയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

നമ്മുടെ സംസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങളെയും സ്വര്‍ണക്കള്ളക്കടത്തുകാരെയും സ്ത്രീപീഡകരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറി. സിപിഐഎം ഇത്തരം എല്ലാ വിധ ക്രമിനല്‍ പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. സൈബറിടങ്ങളില്‍ സിപഐഎം ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുന്ന ആളുകള്‍ തന്നെയാണ് ഓരോ ക്രമിനല്‍ കേസ് പുറത്തു വരുമ്പോഴും ആ ക്രമിനല്‍ കേസുകളിലെ പ്രധാന ആസൂത്രകരും പ്രധാനപ്പെട്ട പങ്കാളികളും. കണ്ണൂരിലെ മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് ഈ ക്രിമിനല്‍ കേസില്‍ പെട്ട ആളുകളെ മുഴവന്‍ ന്യായീകരിക്കേണ്ട സ്ഥിതിയിലാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൗനം ഉപേക്ഷിക്കണം,’ വിഡി സതീശന്‍ പറഞ്ഞു.

ഇത്തരം അന്വേഷണങ്ങള്‍ ഒരു പരിധി വിട്ടു കഴിഞ്ഞാല്‍ മരവിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ക്രിമിനല്‍ സംഘങ്ങളുടെ അടിമകളായാണ് വടക്കന്‍ മലബാറിലെ ഈ സിപിഐഎം നേതൃത്വം നില്‍ക്കുന്നത്. പാര്‍ട്ടി അവരുടെ എല്ലാ സ്വാധീനവും ഉപയോഗിച്ച് അവരെ സംരക്ഷിക്കുകയും ചെയ്യുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

‘കൊവിഡിന്റെ പശ്ചാചത്തലത്തില്‍ സമരപരിപാടികളുമായി ഇറങ്ങുന്നതിന് പരിമിതികളുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഇത് ജനങ്ങളിലേക്കെത്തുകയും ക്രമിനലുകളെ സംരക്ഷിക്കുന്നതിനെരെയുള്ള നടപടികളിലേക്ക് പോവുകയും ചെയ്യും’ വിഡി സതീശന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം