ആലപ്പുഴ: സ്ത്രീകൾക്കെതിരേ അതിക്രമം; പ്രത്യേക കോടതികൾ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: സ്ത്രീകൾക്കെതിരേ അതിക്രമം നടത്തുന്ന കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ നൽകാനായി പ്രത്യേക കോടതികൾ  അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷൻ, രാമങ്കരി പോലീസ് സ്റ്റേഷൻ, എടത്വ പോലീസ് സ്റ്റേഷൻ  കെട്ടിടങ്ങളുടെ ഉദ്ഘാടനവും ജില്ലാ പോലീസ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ക്രമസമാധാന പാലനത്തിലും കേസ് അന്വേഷണത്തിലും കേരള പൊലീസ് മികച്ച നേട്ടമാണ് കൈവരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →