ശ്രീനഗര്‍: ഡ്രോൺ വഴി ഇരട്ട സ്ഫോടനങ്ങൾ നടത്തിയ ജമ്മു കശ്മീരിലെ വിമാനത്താവളത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടനമെന്ന് പോലീസ്. പാകിസ്താന്‍ ആസ്ഥാനമായ ലഷ്‌കര്‍ ഇ ത്വായ്ബയാണ് ഡ്രോണ്‍ ഉപയോഗിച്ച് ഞായറാഴ്ച(27/06/21) പുലർച്ചെ ആക്രമണത്തിന് ശ്രമിച്ചത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനം ഇന്ത്യയില്‍ ആദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന് പറക്കുന്ന ഡ്രോണുകളാണ് ഭീകരര്‍ ഉപയോഗിച്ചത്.
സംഭവത്തില്‍ ഒരു ലഷ്‌കര്‍ ഇ ത്വായ്ബ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിന് പിന്നാലെ ആറ് കിലോയോളം ഭാരം വരുന്ന സ്‌ഫോടക വസ്തുക്കളും അന്വേഷണ സംഘം കണ്ടെടുത്തു. നഗരത്തിലെ തിരക്കേറിയ മേഖലയില്‍ സ്ഥാപിക്കാനിരുന്ന സ്‌ഫോടക വസ്തുവാണ് പോലീസ് കണ്ടെടുത്തത്.

