ഫ്‌ളോറിഡ: അമേരിക്കയിലെ മിയാമിയില്‍ 13 നില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 27/06/21 ഞായറാഴ്ച വരെ കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍. 156 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തക സംഘം തിരച്ചില്‍ തുടരുകയാണ്. ഡ്രോണുകളുള്‍പ്പെടെ ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്.
മിയാമി ബീച്ച് ഫ്രണ്ട് കോണോ ബില്‍ഡിംഗാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. കടല്‍ത്തീര വികസനത്തിന്റെ ഭാഗമായി 1981 ലാണ് കെട്ടിടം നിര്‍മ്മിച്ചത്. 136 യൂണിറ്റുകളുള്ള കെട്ടിടത്തിന്റെ പകുതിയോളം ഭാഗമാണ് തകര്‍ന്നു വീണത്. ഇതിന്റെ കാരണമെന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മ്മിതിയുണ്ടായ പാകപ്പിഴ സംബന്ധിച്ച് 2018 ല്‍ എന്‍ജീയറുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
ഈ തകരാര്‍ കെട്ടിടത്തിന്റെ അടിത്തട്ടില്‍ നിന്ന് വെള്ളം ഒഴുകുന്നത് തടഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കെട്ടിടത്തിന് അപകടസാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. സംഭവിച്ചതെന്തെന്ന് എത്രയും പെട്ടന്ന് കണ്ടെത്തുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ അറിയിച്ചു.

