ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ ഇ- മാലിന്യം നീക്കി

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കംചെയ്തു. ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകൾ, ബാറ്ററികൾ, ഫ്‌ളൂറസെന്റ് ബൾബുകളും ട്യൂബുകളുമടക്കം 454 കിലോ മാലിന്യമാണ് നീക്കിയത്. ക്ലീൻ കേരള കമ്പനിക്കാണ് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനനിൽ നിന്നും ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എസ്. രാജേഷ് ഏറ്റുവാങ്ങി. പഞ്ചായത്തിൽ സൂക്ഷിച്ചിരുന്ന 4.3 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളും ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിനു രാജ്, ക്ലീൻ കേരള കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →