തിരുവനന്തപുരം: മാലിന്യത്തിന്റെ പുനരുപയോഗ സാധ്യതകൾ പ്രചരിപ്പിക്കണം: മന്ത്രി എം.ബി രാജേഷ്

March 28, 2023

*വെള്ളായണി കാർഷിക കോളേജിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി പ്രവർത്തനമാരംഭിച്ചു. മാലിന്യത്തിന്റെ പുനരുപയോഗമെന്ന ആശയം പ്രചരിപ്പിക്കുന്നതിന് ശാസ്ത്രാവബോധമുള്ള വിദ്യാർത്ഥികളും അധ്യാപകരും മുൻകൈയെടുക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. കാർഷിക സർവകാലാശാലയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളുടെ ഉദ്ഘാടനം വെള്ളായണി കാർഷിക കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. …

ബ്രഹ്‌മപുരം: ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് കൈമാറി

March 17, 2023

കൊച്ചി: ബ്രഹ്‌മപുരത്തു തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ബോര്‍ഡ് ദേശീയ ഹരിത ട്രിബ്യൂണലിനു കൈമാറി. ബ്രഹ്‌മപുരത്ത് നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പത്തിന കര്‍മപദ്ധതി ജൂണ്‍ അഞ്ചിനകം കൊച്ചി കോര്‍പ്പറേഷന്‍ നടപ്പാക്കണമെന്നാണു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. …

ഇ-വേസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ചു

January 12, 2023

ശുചിത്വ മിഷന്റെയും ദാരിദ്ര ലഘൂകരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ഹരിത ഓഫീസ് ക്യാമ്പയിന്റെ ഭാഗമായി ദാരിദ്ര്യ ലഘുകരണ വിഭാഗം ഓഫീസ് കോംപ്ലക്‌സിലെ ഓഫീസുകളില്‍ നിന്ന്  ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്തു. 400 കിലോ ഗ്രാം ഇ-മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനിക്ക്  കൈമാറിയത്. സിവില്‍ സ്റ്റേഷനില്‍ …

മാലിന്യമുക്ത മണ്ഡലത്തിനായി ‘ഗ്രീന്‍ അരുവിക്കര’ ക്യാമ്പയിന്‍

December 6, 2022

അരുവിക്കരയെ സമ്പൂര്‍ണ അജൈവമാലിന്യ മുക്ത മണ്ഡലമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ‘ഗ്രീന്‍ അരുവിക്കര’ ക്യാമ്പയിന് ലഭിക്കുന്നത് മികച്ച പ്രതികരണം. ക്യാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ 21,304 കിലോഗ്രാം മാലിന്യമാണ് മണ്ഡലത്തില്‍ നിന്നും നീക്കം ചെയ്തത് . ചെരുപ്പ്,ബാഗ്, തെര്‍മോകോള്‍ അടക്കമുള്ള ഖരമാലിന്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ …

ശുചിത്വ സാഗരം സുന്ദര തീരം: ജില്ലയിൽ ശുചീകരിക്കുന്നത് 56 കിലോമീറ്റർ കടൽത്തീരം

August 13, 2022

സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. കണ്ണൂർ കോർപറേഷൻ, ന്യൂമാഹി, തലശ്ശേരി, ധർമ്മടം, മുഴപ്പിലങ്ങാട്, അഴീക്കോട്, മാട്ടൂൽ, …

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്

July 14, 2022

ആവിഷ്‌കരിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും പൊതുജനങ്ങള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച പദ്ധതികളില്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. 96 ശതമാനം നികുതി പിരിച്ചു. ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റും വാതില്‍പ്പടി സേവനങ്ങളും ചെറുകോല്‍ പഞ്ചായത്ത് ജനങ്ങള്‍ക്ക് …

കാഞ്ഞങ്ങാട് നഗരസഭയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

May 16, 2022

കാഞ്ഞങ്ങാട് നഗരസഭയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പരിപാടിയുടെ വിജയത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള അധ്യക്ഷനായി. മെയ് 16,17,18 തീയതികളില്‍ …

പച്ചത്തുരുത്ത് സന്ദർശിച്ച് യു.എൻ. റസിഡന്റ് കോർഡിനേറ്റർ

March 16, 2022

നവകേരളം കർമപദ്ധതിക്കു കീഴിൽ ഹരിത കേരളം മിഷൻ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തിൽ യു.എൻ. റസിഡന്റ്സ് കോർഡിനേറ്റർ സന്ദർശനം നടത്തി. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിൽ മണലകം വാർഡിലെ വേങ്ങോട് പച്ചത്തുരുത്താണ് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ റസിഡന്റ്് കോർഡിനേറ്റർ ഷോംബി …

കാസർകോട്: നീലേശ്വരത്ത് പ്ലാസ്റ്റിക് പാഴ്‌വസ്തുവല്ല. റോഡ് നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തു

February 22, 2022

കാസർകോട്: പ്ലാസ്റ്റിക് സംസ്‌കരണത്തില്‍ വിജയഗാഥ തീര്‍ത്ത് നീലേശ്വരം നഗരസഭ. ചിറപ്പുറം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നു സംസ്‌കരിച്ച് പൊടിച്ചെടുത്ത 4.860 ടണ്‍ പ്ലാസ്റ്റിക് ഉത്പ്പന്നം റോഡ് നിര്‍മ്മാണത്തിനായി ക്ലീന്‍ കേരളയ്ക്ക് കൈമാറി. ഇത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് നിര്‍മ്മാണത്തിനായി …

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം സുഗമമാക്കുന്നു

December 29, 2021

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും ഹരിത കര്‍മ്മ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം വിലയിരുത്തുന്നതിനായി ഹരിത കേരളം മിഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. …