യു.എ.ഇയിലേക്ക്​ പോകാനായി ​ നിരവധി മലയാളികള്‍ . അര്‍മീനിയ, ഉസ്​ബകിസ്​താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങുന്നു,വിസ നടപടികള്‍ എളുപ്പമായതും ഇന്ത്യയില്‍ നിന്ന്​ നേരിട്ട്​ സര്‍വിസുള്ളതുമാണ്​​ ഈ വഴികള്‍ തെരഞ്ഞെടുക്കാന്‍ കാരണം

ദുബൈ: യു.എ.ഇയിലേക്ക്​ വരാന്‍ അര്‍മീനിയ, ഉസ്​ബകിസ്​താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങുന്നത്​ നിരവധി മലയാളികള്‍. വിസ നടപടികള്‍ എളുപ്പമായതും ഇന്ത്യയില്‍ നിന്ന്​ നേരിട്ട്​ സര്‍വിസുള്ളതുമാണ്​​ ഈ വഴികള്‍ തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം. ഇതിന്​ പുറമെ റഷ്യ, യുക്രെയ്​ന്‍, ഇത്യോപ്യ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്​. ടിക്കറ്റിനും വിസക്കുമായി ലക്ഷം രൂപയുടെ മുകളിലേക്കാണ്​ നിരക്ക്​.


വാക്​സിനെടുക്കാത്തവര്‍ 14 ദിവസത്തെ ക്വാറന്‍റീന്​ ശേഷമാണ്​ ദുബൈയിലെത്തുന്നത്​. എന്നാല്‍, വാക്​സിനെടുത്തവര്‍ ക്വാറന്‍റീനിലിരിക്കാതെ ഇവിടേക്ക്​ വരുന്നുണ്ട്​. നിലവില്‍ ഇവിടെ തങ്ങുന്നവരില്‍ ഭൂരിപക്ഷവും വാക്​സിനെടുക്കാത്തവരാണ്​.


അര്‍മീനിയയിലേക്ക്​ കൊച്ചിയില്‍നിന്ന്​ ദോഹ വഴി ദിവസവും വിമാന സര്‍വിസുണ്ട്​. അപേക്ഷിച്ചാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിസ ലഭിക്കും. ഖത്തര്‍ എയര്‍വേസാണ്​ സര്‍വീസ്​ നടത്തുന്നത്​. ഓണ്‍ ​അറൈവല്‍ വിസ ഖത്തര്‍ എയര്‍വേസ്​ അനുവദിക്കാത്തതിനാല്‍ ടൂറിസ്​റ്റ്​ വിസ എടുത്ത ശേഷം വേണം യാത്ര ചെയ്യാന്‍. ഇവിടെയെത്തി രണ്ടാഴ്​ച ക്വാറന്‍റീന്‍ പൂര്‍ത്തീകരിച്ച്‌​ യു.എ.ഇയിലെത്താം. ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന പാക്കേജുകള്‍ വഴിയും സ്വന്തമായും ഇവിടേക്ക്​ യാത്രചെയ്യുന്നവരുണ്ട്​.

ഉസ്​ബകിസ്​താനിലേക്ക്​ ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നുണ്ട്​. വിസ, ടിക്കറ്റ്​, ഹോട്ടല്‍, ഭക്ഷണം ഉള്‍പ്പെ െട 1.15 ലക്ഷം രൂപയോളം ചെലവ്​ വരും. 90 ദിവസത്തില്‍ കൂടുതല്‍ യു.എ.ഇയില്‍ വിസ കാലാവധിയുള്ളവര്‍ക്ക്​ മാത്രമാണ്​ അനുമതി നല്‍കുന്നത്​. ആറ്​ മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയവര്‍ക്ക്​ അനുമതി ലഭിക്കില്ല.
പാന്‍കാര്‍ഡ്​, മൂന്ന്​ മാസത്തെ ബാങ്ക്​ സ്​റ്റേറ്റ്​മെന്‍റ്​ എന്നിവ ഉള്‍പ്പെടെ സമര്‍പ്പിച്ച്‌​ യു.എ.ഇയില്‍ നിന്ന്​ അനുമതി ലഭിച്ചാല്‍ മാത്രമേ ഉസ്​ബകിസ്​താനിലേക്ക്​ യാത്ര ചെയ്യാന്‍ കഴിയു എന്ന്​ കാസര്‍കോട്​ കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന സ്​കൈ ​ട്രാവല്‍സ്​ അറിയിച്ചു. കൊച്ചിയില്‍ നിന്ന്​ ആഴ്​ചയില്‍ ഒന്നോ​ രണ്ടോ സര്‍വിസ്​ മാത്രമാണുള്ളത്​. അതിനാല്‍ ടിക്കറ്റ്​ ലഭിക്കല്‍ അത്ര എളുപ്പമല്ല. ഉസ്​ബകിസ്​താനില്‍ ഹോട്ടലും ഭക്ഷണവും ഉള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളു​മുണ്ടെന്ന്​ അവിടെയെത്തിയ കാസര്‍കോട്​ സ്വദേശി ഷമീര്‍ പറഞ്ഞു. കൊച്ചിയില്‍ നിന്ന്​ ഡല്‍ഹിയിലെത്തി അവിടെനിന്നാണ്​ താഷ്​കന്‍റ്​ വിമാനത്താവളത്തില്‍ എത്തിയതെന്നും ഷമീര്‍ പറഞ്ഞു.
കോവിഡ്​ വളരെ കുറവ്​ റി​പ്പോര്‍ട്ട്​ ചെയ്യുന്ന രാജ്യങ്ങളാണ്​ ഉസ്​ബകിസ്​താനും അര്‍മീനിയയും. ഇവിടെ സുരക്ഷിതമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്നതും പ്രവാസികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്​. ഇന്ത്യക്കുപുറമെ ബംഗ്ലാദേശ്​, ശ്രീലങ്ക, വിയറ്റ്​നാം, ദക്ഷിണാഫ്രിക്ക, പാകിസ്​താന്‍, യുഗാണ്ട, സാംബിയ, കോംഗോ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ്​ യു.എ.ഇ വിലക്കേര്‍പെടുത്തിയിരിക്കുന്നത്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →