തിരുവനന്തപുരം:കോവിഡ് വ്യാപനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കും. രോഗസ്ഥിരീകരണ നിരക്ക് 24ന് മുകളിലുള്ള (ഡി വിഭാഗം) തദ്ദേശസ്ഥാപനങ്ങളിൽ മുപ്പൂട്ട് തുടരും. പരീക്ഷകൾ നടക്കും. വീടിനടുത്തുള്ള ആരാധനാലയങ്ങളിൽ പോകാം. വാഹനം അനുവദിക്കില്ല. തിങ്കളാഴ്‌ചമുതൽ ഇളവുകൾ തുടരും.
ഇളവുകൾ
ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ഹോം ഡെലിവറിമാത്രം.
ഭക്ഷ്യോൽപ്പന്നങ്ങൾ, പാൽ, പച്ചക്കറി, പഴം, പലവ്യഞ്ജനം, മത്സ്യം, മാംസം വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ
കള്ളുഷാപ്പുകളിൽ പാഴ്‌സൽമാത്രം.
സമീപത്തെ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ച് നിർമാണപ്രവർത്തനം
പൊതുഗതാഗതമുണ്ടാകില്ല. കെഎസ്‌ആർടിസി സർവീസ് ആവശ്യാനുസരണംമാത്രം