സ്ത്രീധന സംബന്ധമായ പ്രശ്നങ്ങൾ, കഴിഞ്ഞ ദിവസം രാത്രി എട്ട് മണി വരെ 154 പരാതികൾ

സ്ത്രീധന പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച പാതികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 154 പരാതികളാണ് ലഭിച്ചത്. സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടാണ് പരാതികൾ നൽകിയിരിയ്ക്കുന്നത്.

ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് അപരാജിത എന്ന പേരിൽ പോലീസ് ആരംഭിച്ച സംവിധാനം വഴിയാണ് പരാതികൾ ലഭിച്ചിരിയ്ക്കുന്നത്. ഈ സംവിധാനത്തിലൂടെ ഇ-മെയില്‍ വഴി ഇന്നലെ 128 പരാതികളും പദ്ധതിയുടെ ഫോൺ നമ്പർ മുഖേന 64 പരാതികളും ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണി വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിയ്ക്കുന്നത്. ഫോണ്‍ 9497996992.

Share
അഭിപ്രായം എഴുതാം