ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന്‍ മരണത്തെ പ്രതിരോധിക്കുക 82-95 ശതമാനം വരെയെന്ന് പഠനം ആദ്യ ഡോസ് വാക്സിനെടുത്താല്‍തന്നെ കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി 82 ശതമാനം കൈവരിക്കും. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് 95 ശതമനവും വൈറസ് മൂലമുള്ള മരണത്തെ തടയാനാവുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമിയോളജി (ഐസിഎംആര്‍-എന്‍ഐഇ) പഠനം. തമിഴ്നാട്ടിലെ ഉയര്‍ന്ന അപകടസാധ്യതയുള്ള പോലിസ് വകുപ്പ് ഗ്രൂപ്പുകള്‍ക്കിടയില്‍ മരണം തടയുന്നതിനുള്ള കൊവിഡ് 19 വാക്സിന്‍ ഫലപ്രാപ്തിയെക്കുറിച്ച് നടത്തിയ പഠനം ജൂണ്‍ 21ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചത്.
വാക്സിന്‍ മരണത്തെ പ്രതിരോധിക്കുക 82-95 ശതമാനം വരെയെന്ന് പഠനം
