ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഉത്തരവുകള്‍ പുറത്തിരങ്ങി. ടെസറ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 16 ശതമാനത്തിന്‌ താഴെയുളള തദ്ദേശ സ്ഥാപന പരിധിയില്‍ അരാധനാലയങ്ങള്‍ തുറക്കാമെന്ന്‌ ഉത്തരവുണ്ട്. പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍കൂടി ബാങ്കുകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഈ രണ്ടുദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ ബാങ്കിലെത്താന്‍ അനുമതിയില്ല.എ,ബി വിഭാഗങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക്‌ ജോലിക്കെത്താം. സി വിഭാഗത്തിലുളളവര്‍ക്ക്‌ 25 ശതമാനം ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കെത്താം.

കഴിഞ്ഞ ഏഴുദിവസത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച്‌ എ വിഭാഗത്തില്‍ (0-8 ശതമാനം വരെ ) 277 പ്രദേശങ്ങളും, ബി വിഭാഗത്തില്‍(9-15) 575 പ്രദേശങ്ങളും , സി വിഭാഗത്തില്‍(16-24) 171 277 പ്രദേശങ്ങളും ആണുളളത്‌. 24 ശതമാനത്തില്‍ കൂടുതല്‍ ടിപിആര്‍ ഉളള 11 തദ്ദേശ സ്ഥാപനങ്ങളാണുളളത്‌. ഈ വേര്‍തിരിവനുസരിച്ചാവും സംസ്ഥാനത്ത്‌ വ്യാഴാഴ്‌ച മുതല്‍ ഒരാഴ്‌ച്ചത്തേക്ക്‌ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക .തമിഴ്‌നാട്‌ അതിര്‍ത്തിയുടെ ഭാഗമായ തദ്ദേശ സ്ഥാപനങ്ങളിലെ മദ്യ ഷോപ്പുകള്‍ ഈ ഘട്ടത്തില്‍ അടച്ചിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →