സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം വരവ് ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കാന്‍ കഴിയുന്നതും രോഗപ്രതിരോധ ശേഷിയെ മറികടക്കുന്ന തരത്തില്‍ ജനിതക വ്യതിയാനം സംഭവിക്കുന്നതുമായ വൈറസുകളാണ് പുതിയ തരംഗത്തിന് കാരണമാകുന്നത്. നിലവിലെ സാഹചര്യത്തില്‍ രണ്ട് സാധ്യതകളുണ്ടെന്നും അതില്‍ ഒന്നിലൂടെ അടുത്ത വ്യാപനഘട്ടം തുടങ്ങുമെന്നുമാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുറയുന്നതിനു മുന്‍പ് അടുത്ത തരംഗമുണ്ടാകുന്നതാണ് ആദ്യ സാധ്യത. നിലവിലെ രോഗവ്യാപനം പരമാവധി ശമനത്തിന് ശേഷം അടുത്ത തരംഗമുണ്ടാകാം എന്നതാണ് രണ്ടാമത്തെ സാധ്യത.
ആദ്യ സാധ്യത ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അത്തരമൊരു സ്ഥിതി ഉണ്ടായാല്‍ ആശുപത്രികളും മറ്റ് ആരോഗ്യസംവിധാനങ്ങളും പ്രതിസന്ധിയിലാകും. അതിനാല്‍ മൂന്നാം തരംഗം ഉണ്ടാകുന്നത് ദീര്‍ഘിപ്പിക്കണം. അതിനായി ആള്‍ക്കൂട്ടങ്ങളും ഇടപഴകലുകളും പരമാവധി ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.
ആഗസ്റ്റില്‍ ഓണം വരികയാണെന്നും കഴിഞ്ഞ വര്‍ഷത്തേതുപോലെ ഓണത്തിനു ശേഷം രോഗവ്യാപനം കൂടുന്ന സാഹചര്യമുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശമായ ജാഗ്രത ഇക്കുറി വേണം. ആഘോഷ ഘട്ടങ്ങള്‍ രോഗവ്യാപനം വര്‍ദ്ധിക്കാനുള്ള അവസരമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

