കോവിഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് 10% വരെ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ എയർലൈൻസ്

കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് ഇൻഡിഗോ എയർലൈൻസ്.

വാക്സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാർക്ക്, ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനം വരെയാണ് ഡിസ്കൗണ്ട് ലഭ്യമാവുക. ഇന്നു മുതലാണ് ഡിസ്കൗണ്ട് ഓഫർ നിലവിൽ വരികയെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള യാത്രക്കാർക്കാണ് ഡിസ്കൗണ്ട് ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം, കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടായിരിക്കണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →