കോഴിക്കോട്: ഫിഷറീസ് വകുപ്പ് ജലകൃഷി വികസന ഏജന്‍സി(അഡാക്ക്) യുടെ എരഞ്ഞോളി ഫിഷ് ഫാമില്‍ പൂമീന്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് തയ്യാറായതായി ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. താത്പര്യമുളളവര്‍ക്ക് 0490 2354073 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വില്‍പനയുണ്ടാകും.