കോഴിക്കോട്: ഗസ്റ്റ് ലക്ചറര്‍ നിയമനം

കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിയുടെ  കീഴിലെ  വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം  നടത്തുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തില്‍: ലക്ച്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ച്ചറര്‍ ഇന്‍ ബയോ -മെഡിക്കല്‍  എഞ്ചിനീയറിംഗ്, ലക്ച്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – ഫസ്റ്റ് ക്ലാസ്സ്  എഞ്ചിനീയറിംഗ്   ബിരുദം, ലക്ച്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ – ഫസ്റ്റ്ക്ലാസ്സ്  എം.സി.എ  ബിരുദം, ലക്ച്ചറര്‍ ഇന്‍ ഇംഗ്ലീഷ് (പാര്‍ട്ട് ടൈം), ലക്ച്ചറര്‍ ഇന്‍ ഫിസിക്സ്, ലക്ച്ചറര്‍ ഇന്‍ കെമിസ്ട്രി, ലക്ച്ചറര്‍ ഇന്‍ മാത്തമെറ്റിക്സ്- യു.ജി.സി മാനദണ്ഡപ്രകാരമുള്ള  വിദ്യാഭ്യാസ യോഗ്യത.  

ഫിസിക്കല്‍ എഡ്യൂക്കേഷന്‍(പാര്‍ട്ട്ടൈം)- ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍- ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. യോഗ്യതയുള്ളവരുടെ അഭാവത്തില്‍  55% മാര്‍ക്കോടുകൂടി  ബിരുദാനന്തര ബിരുദവും സെറ്റ്   യോഗ്യതയുമുള്ളവരേയും പരിഗണിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും  ബയോഡാറ്റയും interviewmptcv21@gmail.com എന്ന ഇ- മെയിലിലേക്ക് ജൂണ്‍ 30നകം അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9947640042, 8547005079.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →