നന്ദൻ കോട്ടെ കൂട്ട ആത്മഹത്യ, അമ്മയും മകളും ആത്മഹത്യ ചെയ്തത് വിഷം കഴിച്ച ഗൃഹനാഥനെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം

തിരുവനന്തപുരം: തിരുവനന്തപുരം നന്ദൻ കോട് മൂന്നംഗ കുടുംബ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.

അമ്മയും മകളും ആത്മഹത്യ ചെയ്തത് വിഷം കഴിച്ച ഗൃഹനാഥനെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷമാണെന്ന് പൊലീസ് പറയുന്നു.

20/06/21 ഞായറാഴ്ച രാത്രിയാണ് ഗൃഹനാഥനായ മനോജ് കുമാർ വിഷം കഴിച്ചത്. ഇദ്ദേഹത്തെ പൊലീസെത്തി ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് ഭാര്യ രഞ്ജുവും അമൃതയും വിഷം കഴിച്ചത്.   ആശുപത്രിയിൽ നിന്നും ആളുകൾ മടങ്ങിയെത്തുമ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →