കൊല്ലം: വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

കൊല്ലം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ളതും 25000 മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്ക്  അപേക്ഷിക്കാം. ആകെ തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്‌സിഡിയും നല്‍കും. എസ്.സി/എസ്.ടി വിഭാഗം സംരംഭകര്‍ക്ക് 40 ശതമാനം സബ്‌സിഡി ലഭിക്കും. താത്പര്യമുള്ളവര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04742743587.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →