കോഴിക്കോട്: കോവിഡ് ആശുപത്രികളിൽ 2,090 കിടക്കകൾ ഒഴിവ്

കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 3,208 കിടക്കകളിൽ 2,090 എണ്ണം ഒഴിവുണ്ട്. 173 ഐ.സി.യു കിടക്കകളും 55 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 700 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 722 കിടക്കകൾ, 81 ഐ.സി.യു, 37 വെന്റിലേറ്റർ, 397 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

14 സി.എഫ്.എൽ.ടി.സികളിലായി 1,710 കിടക്കകളിൽ 1,387 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 485 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ  ആകെയുള്ള 2,558 കിടക്കകളിൽ 2,044 എണ്ണം ഒഴിവുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →