ചെന്നൈ: നാമക്കലില്‍ യുവതിയെ കൊലപ്പെടുത്തിയത് കവര്‍ച്ചാ സംഘമല്ലെന്നും ഭര്‍ത്താവ് തന്നെയാണെന്നും പോലീസ്. കാറില്‍ വീട്ടലേക്ക് പോയ തന്നെയും ഭാര്യയെയും കവര്‍ച്ചാ സംഘം ആക്രമിച്ചെന്നും ശബരിനാഥാന്‍ പോലീസില്‍ പരാതി നല്കി. 2021 ജൂണ്‍മാസം 12 ശനിയാഴ്ടയാണ് ശബരിനാഥന് പോലീസില്‍ പരാതി നല്‍കിയത്.
കുമാരപാളയം കോട്ടമേട് മേല്പാലത്തിലാണ് ആക്രമണം നടന്നതെന്നും ഭാര്യയുടെ ആഭരണങ്ങളും കയ്യിലുണ്ടായിരുന്ന പണവും കവര്‍ച്ചക്കാര്‍ കൊണ്ടുപോയെന്നുമായിരുന് യോ ബലപ്രയോഗം നടന്നതിന്റെയോ ലക്ഷണങ്ങള്‍ ഒന്നുംകാണാന്‍ കഴിഞ്ഞില്ല. അതോടെ ശബരിനാഥന് സംശയത്തിന്റെ നിഴലിലായി . തുടര്‍ന്ന് ശബരിനാഥനെ കസറ്റഡിയിലടുത്ത് പോലീസ് ചോദ്യം ചെയ്തതോടെ കളളി വെളിച്ചത്താകുകയായിരുന്നു. ശബരിനാഥന് കുറ്റം സമ്മതിച്ചു.
മൂന്നുവര്‍ഷം മുമ്പ് വിവാഹിതരായ ധരണിദേവിയും ശബരിനാഥും തമ്മില്‍ കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് അകന്നിരുന്നു. സഹപാഠിയായ മറ്റൊരു സ്ത്രീയുമായി ശഹരിനാഥിന് ബന്ധം തുടരുന്നതായി മനസിലാക്കിയ ധരണിദേവി ഒന്നര വയസുളള കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക പോയി. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച സേലം ആത്തൂരിലെ ധരണി ദേവിയുടെ വീട്ടിലെത്തിയ ശബരിനാഥ് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും തന്നോടൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. ഈറോഡിലേക്ക മടങ്ങുന്നതിനിടെ കുമരപാളയത്തുവച്ച ധരണിദേവിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരു്ന്നു. .
കൊലപാതകം കവര്‍ച്ചയായി മറ്റിയശേഷം കാമുകിക്കൊപ്പം ജീവിക്കാനായിരുന്നുതീരുമാനമെന്ന് ഇയാള്‍ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു.

