തിരുവനന്തപുരം: മലമ്പുഴയില്‍ നിലവിലുളള പദ്ധതിക്കുപുറമേ മറ്റൊരു പദ്ധതിക്കുകൂടിയുളള സാധ്യത പരിശോധിക്കണമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി നിര്‍ദ്ദേശിച്ചു. വൈദ്യുതി ഭവനില്‍ നടന്ന കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായുളള കൂടികഴ്‌ചയിലാണ് അദ്ദേഹം ഈ നിര്‍ദേശം വച്ചത്. വൈദ്യുതി ലൈന്‍ പൊട്ടിവീഴുന്നത് തടയാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും, വെളളപ്പൊക്ക നിയന്ത്രണത്തിനായി ദുരവ്യാപക കാഴ്‌ചപ്പാടോടു കൂടിയുളള സംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വാഹനങ്ങള്‍ക്കുളള ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. ഇതിനായി പൊതുമേഖയോടൊപ്പം സ്വകാര്യ മേഖലയും പ്രത്യേകിച്ച് ഹൈവേ സൈഡുകളിലുളള ഹോട്ടലുകള്‍ സഹകരിക്കാനുളള സാധ്യതകള്‍ ആരായും. 193.5 മെഗാവാട് ശേഷിയുളള 10 ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണ പ്രവര്‍ങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാറ്റില്‍ നിന്നുളള വൈദ്യുതി ഉല്‍പ്പാദനം ത്വരിത പ്പെടുത്തണം. അട്ടപ്പാടിയുള്‍പ്പെടയുളള പ്രദേശത്ത് അതിനുളള സാധ്യത പരിശോധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഊര്‍ജ സെക്രട്ടറി ഡോ. ബി.അശോക് ,വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിളള തുടങ്ങിയവര്‍ പങ്കെടുത്തു.

