പാലക്കാട്‌ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു

പാലക്കാട്‌: പാലക്കാട്‌ നെന്മാറയില്‍ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മീഷന്‍ നെന്മാറ സിഐയോടാവശ്യപ്പെട്ടു. യുവതിക്ക്‌ കൗണ്‍സിലിംഗ്‌ നല്‍കാനും കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്‌.

നെന്മാറ ഐലൂരിലാണ്‌ കാമുകിയായ സാജിതയെ റഹ്മാന്‍ വീട്ടില്‍ 10 വര്‍ഷത്തോളം ആരും അറിയാതെ താമസിപ്പിച്ചത്‌. തുടര്‍ന്ന്‌ മൂന്നുമാസം മുമ്പ്‌ ,കാണാതായ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ തിരിച്ചറിഞ്ഞതോടെയാണ്‌ യുവതിയെ ഒളിച്ച്‌ താമസിപ്പിക്കുന്നതുള്‍പ്പെടെ പുറംലോകം അറിയുന്നത്‌.കാണാതാകുമ്പോള്‍ പെണ്‍കുട്ടക്ക്‌ 19 വയസായിരുന്നു പ്രായം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →